ബി ജെ പി-ബി ഡി ജെ എസ് സഖ്യം: ബി ഡി ജെ എസിന് 30 സീറ്റുകള്‍ നല്‍കും; 20 സീറ്റുകള്‍ക്ക് കൂടി ആവശ്യമുന്നയിച്ച് വെള്ളാപ്പള്ളി

ബി ജെ പി-ബി ഡി ജെ എസ് സഖ്യം: ബി ഡി ജെ എസിന് 30 സീറ്റുകള്‍ നല്‍കും; 20 സീറ്റുകള്‍ക്ക് കൂടി ആവശ്യമുന്നയിച്ച് വെള്ളാപ്പള്ളി

ബി ജെ പി, ബി ഡി ജെ എസ്, തുഷാര്‍ വെള്ളാപ്പളി, കുമ്മനം രാജശേഖരന്‍ bjp, bdjs, thushar vellappalli, kummanam rajashekharan
തിരുവനന്തപുരം| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (10:11 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ ബി ഡി ജെ എസിന് നല്‍കാന്‍ ബി ജെ പി-ബി ഡി ജെ എസ് യോഗത്തില്‍ ധാരണ. 20 സീറ്റുകള്‍ കൂടി നല്‍കാന്‍ ബി ഡി ജെ എസ് ആവശ്യപെട്ടിട്ടുണ്ട്. ഈകാര്യത്തില്‍ തുടര്‍ചര്‍ച്ച നടത്തും. ജില്ലാ തലത്തില്‍ ഈ സീറ്റിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 15-ന് വീണ്ടും ചര്‍ച്ചനടത്തും. ബി ജെ പി നേതാക്കന്മാര്‍ക്കായി മാറ്റിവെച്ച സീറ്റുകളില്‍ ബി ഡി ജെ എസ് അവകാശവാദം ഉന്നയിക്കില്ല. തിരുവനന്തപുരത്ത് ഇന്ന് നടന്ന ചര്‍ച്ചയിലാണ് സീറ്റുവിഷയത്തില്‍ തീരുമാനമായത്.

അതേസമയം കേരളത്തില്‍ എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പത്ത് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പുതിയകക്ഷികളെ മുന്നണിയില്‍ എത്തിക്കാനുള്ള ചര്‍ച്ച തുടരും. കെ എം മാണിയുമായി ബി ജെ പി സംസ്ഥാനഘടകം ചര്‍ച്ചനടത്തിയിട്ടില്ലെന്നും കേന്ദ്രം ചര്‍ച്ച നടത്തിയൊ എന്നറിയില്ലെന്നും കുമ്മനം പറഞ്ഞു. ബി ഡി ജെ എസിനെ ഉള്‍പ്പെടുത്തിയുള്ള എന്‍ ഡി എ കേരള ഘടകത്തിന്റെ പ്രഖ്യാപനം, കുമ്മനവും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :