ബി ജെ പിയുമായി കൂട്ടുകെട്ടിനൊരുങ്ങി സി എസ്‌ ഐ സഭ: സി കെ പത്മനാഭന്‍ സഭ നേതൃത്വവുമായി ചര്‍ച്ച നടത്തി

ബി ജെ പിയുമായി കൂട്ടുകെട്ടിനൊരുങ്ങി സി എസ്‌ ഐ സഭ: സി കെ പത്മനാഭന്‍ സഭ നേതൃത്വവുമായി ചര്‍ച്ച നടത്തി

ബി ജെ പി, സി എസ്‌ ഐ, സി കെ പത്മനാഭന്‍ bjp, csi, ck pathmanabhan
പീരുമേട്‌| rahul balan| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (07:04 IST)

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി എസ്‌ ഐ സഭ ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു സീറ്റുകളില്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന് സൂചന. ഇതിനു മുന്നോടിയായി ബി ജെ പിയുടെ മുതിര്‍ന്ന സംസ്‌ഥാന നേതാവ്‌ സി കെ പത്മനാഭന്‍ മേലുകാവിലെത്തി ഈസ്‌റ്റ്‌ കേരള മഹായിടവക ബിഷപ്‌ ഡോ കെ ജി ദാനിയേലുമായി കൂടിക്കാഴ്‌ച നടത്തി.

ന്യൂനപക്ഷത്തെ സഹായിക്കാനും കൂടെ നിര്‍ത്താനും സഭാവിശ്വാസികളെ ബി ജെ പിയുടെ പാളത്തില്‍ എത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ്‌ ബി ജെ പിയുടെ കണക്കുകൂട്ടല്‍. കേന്ദ്രത്തിലെ ബി ജെ പി ഭരണത്തിനൊപ്പം നിലനിന്നാല്‍ കൂടുതല്‍ ഗുണം ലഭിക്കുമെന്ന സഭയിലെ ഒരുവിഭാഗവും വിലയിരുത്തുന്നു.

ഇടുക്കി ജില്ലയിലെ ഇടുക്കി, പീരുമേട്‌ നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം ജില്ലയിലെ പാല, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും സഭാ വിശ്വാസികളെ സ്‌ഥാനാര്‍ഥിയാക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളാണ്‌ സി എസ്‌ ഐ സഭ നടത്തുന്നത്‌. ഇതിനായി വൈദികരും ഇടവക ഭാരവാഹികളും അല്‍മായരും അടങ്ങുന്ന 11 അംഗ സമിതി വരുന്ന 16 ന്‌ മുമ്പ്‌ യോഗം ചേര്‍ന്നു രാഷ്‌ട്രീയനയരൂപീകരണത്തിന്റെ അന്തിമ തീരുമാനം എടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :