തിരുവനന്തപുരം|
rahul balan|
Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (20:10 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഒ രാജഗോപാല്‍ നേമത്തും കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലോ ആറന്‍മുളയിലോ മത്സരിച്ചേക്കും. മത്സരിക്കാനില്ലെന്ന
നിലപാടിലായിരുന്നു ഒ രാജഗോപാല്‍. എന്നാല്‍ രാജഗോപാല്‍ മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ് നേമത്ത് മത്സരിക്കാന്‍ തയ്യാറായത്.
കേരളത്തില്‍ ബി ജെ പി വളരെയേറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് നേമം. അതു കൊണ്ടു തന്നെ ഒ രാജഗോപാല്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.
ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മഞ്ചേശ്വരത്തു നിന്നും കെ സുരേന്ദ്രനും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും ശ്രീധരന്‍ പിള്ള ചെങ്ങന്നൂരും മത്സരിക്കാനാണ് പ്രാഥമിക ധാരണ. മേജര്‍ രവിയും ജി മാധവന്‍ നായരും തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കാനാണ് സാധ്യത.