വെല്ലുവിളിയുമായി പി പി മുകുന്ദന്‍; പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന

വെല്ലുവിളിയുമായി പി പി മുകുന്ദന്‍; പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന

ബി ജെ പി, പി പി മുകുന്ദന്, കുമ്മനം രാജശേഖരന്‍ BJP, PP Mukundan, Kummanam Rajashekharan
തിരുവനന്തപുരം| rahul balan| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (00:35 IST)
കേരളത്തില്‍ അക്കൌണ്ട് തുറക്കാം എന്ന പ്രതീക്ഷയോടെ നിയമസഭ
തെരഞ്ഞെടുപ്പിനോരുങ്ങുന്ന ബി ജെ പിക്ക് വെല്ലുവിളി ഉയര്‍ത്തി പി പി മുകുന്ദന്‍. കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം തിരുവനന്തപുരത്ത് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പി പി മുകുന്ദന്‍ മാധ്യമങ്ങളോ് പറഞ്ഞു. ബി ജെ പിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ നേതൃത്വം വ്യക്തമായ തീരുമാനം അറിയിക്കാത്ത സാഹചര്യത്തിലാണ് മുകുന്ദന്‍ മത്സരത്തിനൊരുങ്ങുന്നത്. ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമത്തൊ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവിലൊ മുകുന്ദന്‍ മത്സരിക്കാനാണ് സാധ്യത.

നേതൃത്വം വളരെ ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണ് വട്ടിയൂര്‍കാവും നേമവും. ഇവിടെ
മത്സരിക്കുകയാണെങ്കില്‍ മുകുന്ദന്‍ ബി ജെ പിക്ക് ഉണ്ടാക്കാന്‍ പോകുന്ന തലവേദന ചെറുതായിരിക്കില്ല. മുകുന്ദനെ തിരിച്ചെടുക്കണമെന്ന് നേരത്തെ ബി ജെ പി നേതൃത്വം പറഞ്ഞിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :