ബാലികയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

പൂന്തുറ| WEBDUNIA| Last Modified വെള്ളി, 9 ഓഗസ്റ്റ് 2013 (12:33 IST)
PRO
തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശമായ പൂന്തുറയില്‍ പതിനാലുകാരിയായ ബാലികയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി.

ബീമാപ്പള്ളി സ്വദേശിയും ഇപ്പോള്‍ കവടിയാറില്‍ നര്‍മ്മദ ബിസിആര്‍ 140 ല്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന നസിറുദ്ദീന്‍ എന്ന 32 കാരനാണു പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ കേസിനാധാരമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പ്രേമമെന്നു പറഞ്ഞു വശത്താക്കിയ ശേഷം പെട്ടന്ന് തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചാണ്‌ പീഡിപ്പിച്ചത്. പാളയത്തെ രഹസ്യ സങ്കേതത്തില്‍ നിന്നാണ്‌ ഭാര്യയും കുട്ടികളുമുള്ള നസിറുദ്ദീനെ പൊലീസ് പിടിച്ചത്.

കഴക്കൂട്ടത്തു വച്ച് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും പൊലീസുകാരെ കബളിച്ച് രക്ഷപ്പെടുകയായിരുന്നു. വഞ്ചിയൂര്‍ പൊലീസില്‍ മറ്റൊരു പെണ്കുട്ടിയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ശംഖുമുഖം എ.സി കെ.എസ്.വിമല്‍, പേട്ട സി.ഐ. അരുണ്‍ കുമാര്‍, പൂന്തുറ എസ്.ഐ അശോകന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :