കുട്ടികളെ പീഡിപ്പിച്ച ഇസ്രയേലുകാരന്‍ ഇന്ത്യന്‍ ബാലികയെ ദത്തെടുത്തു

ജറുസലേം| WEBDUNIA|
PRO
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഇസ്രയേലി പൗരന്‍ ഇന്ത്യയില്‍ നിന്ന് ഒരു ബാലികയെ ദത്തെടുത്തു. കുട്ടികളെ ലൈംഗിക കുറ്റകൃതങ്ങള്‍ക്ക് ഉപയോഗിച്ചതിന് ഒന്നരവര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇയാള്‍ക്ക് കുട്ടികളോട് ലൈംഗിക ആകര്‍ഷണമുള്ള സ്വഭാവത്തിന് ഉടമയാണെന്ന് പ്രമുഖപത്രങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തു.

കുട്ടിയുടെ അമ്മയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരവും ഇസ്രയേലില്‍ നിലവിലിരിക്കുന്ന നിയമവും അനുസരിച്ചാണ് ദത്തെടുക്കല്‍. അതിനാല്‍ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ജൂവിഷ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദത്തെടുക്കല്‍ വാര്‍ത്തയായതോടെ ഇസ്രായേല്‍ നാഷണല്‍ കൗണ്‍സില്‍ ഫോണ്‍ ചൈല്‍ഡ് (എന്‍സിസി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇയാളുടെ പൂര്‍വ്വകാലത്തേക്കുറിച്ച് പൊലീസിനും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും കുട്ടി പഠിച്ച സ്‌കൂളിലേക്കൂം വിവരം അറിയിച്ചതായും ഇസ്രായേല്‍ നാഷണല്‍ കൗണ്‍സില്‍ ഫോണ്‍ ചൈല്‍ഡ് വ്യക്തമാക്കി. ആറു വര്‍ഷത്തിനിടെ 200 ഓളം കുട്ടികളാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ദത്തെടുത്ത് ഇസ്രായേലില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :