ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം: കൌമാരക്കാരന്‍ ഉള്‍പ്പെടെ നാലംഗ സംഘം പിടിയില്‍

കടയ്ക്കാവൂര്‍| WEBDUNIA|
PRO
PRO
പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കൌമാരക്കാരന്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കടയ്ക്കാവൂര്‍ സിഐ മുഹമ്മദ് റിയാസും സംഘവുമാണ്‌ പ്രതികളെ പിടിച്ചത്.

പതിനേഴാം തീയതി വൈകിട്ട് മൂന്നരയോടെയാണ്‌ സംഭവം നടന്നത്. കടയ്ക്കാവൂരിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ബസ് സ്റ്റോപ്പില്‍ വച്ച് നാലംഗ സംഘം പെണ്‍കുട്ടിയെ ബലമായി ഓട്ടോയില്‍ കയറ്റി ബീമാപ്പള്ളിയിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കാനാണു ശ്രമിച്ചത്. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം പെണ്‍കുട്ടി രക്ഷപ്പെട്ടു.

കടയ്ക്കാവൂര്‍ കൊച്ചു തിട്ട വയലില്‍ ഒറ്റക്കയ്യന്‍ എന്നു വിളിക്കുന്ന മഹേഷ് (19), വക്കം പാറയടി വയലിക്കട അച്ചു എന്ന അജീഷ് (19), ചെക്കാലവിളാകം ആയന്റവിള ക്ഷേത്രത്തിനു സമീപം കിഴക്കേമുറി വീട്ടില്‍ അനീഷ് (21) എന്നിവര്‍ക്കൊപ്പം അഞ്ചുതെങ്ങ് സ്വദേശിയായ ബാലനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :