ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാര്‍ കാര്‍ അനുവദിച്ചു: ഇന്നോവ ഫുള്‍ ഓപ്ഷന്‍

തിരുവനന്തപുരം| WEBDUNIA|
PRO
മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്.14.50 ലക്ഷം രൂപയുടെ ഇന്നോവ ഫുള്‍ ഓപ്ഷന്‍ കാറാണെത്രെ അനുവദിച്ചത്.

ടൂറിസം വകുപ്പാണ് കാര്‍ അനുവദിച്ചത്. മന്ത്രിസഭാ തീരുമാനത്തെത്തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവും കഴിഞ്ഞ മാസം മൂന്നിന് പുറത്തിറങ്ങിയിരുന്നു.

പിള്ളയെ മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചെങ്കിലും കാര്‍ അനുവദിച്ചിരുന്നില്ലെന്ന് ബുധനാഴ്ച പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

ജൂലൈയില്‍ പിള്ളയ്ക്ക് ചെയര്‍മാന്‍ സ്ഥാനം അനുവദിച്ചതിനൊപ്പം കാറിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുന്നാക്കക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് കാര്‍ വാങ്ങണമെന്ന നിര്‍ദ്ദേശം പിള്ള അംഗീകരിച്ചിരുന്നില്ല.

ടൂറിസം വകുപ്പുതന്നെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തയച്ചിരുന്നു. അപമാനം സഹിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :