യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡീസല്‍ സബ്‌സിഡി ലഭിക്കാതെ കെ എസ് ആര്‍ ടി സിക്ക് നിലനില്‍ക്കാനുമാകില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ആര്യാടന്റെ പ്രതികരണം.
പരിഹാരമാര്‍ഗങ്ങള്‍ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. കേസിന്റെ തുടര്‍നടപടികള്‍ എജിയുമായി ചര്‍ച്ചചെയ്യും. സുപ്രീംകോടതി പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ല. ക്ഷേമനടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു.