ബാറുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ റിപ്പോര്‍ട്ട്

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 20 ഏപ്രില്‍ 2014 (15:28 IST)
PRO
PRO
ബാറുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയും വീര്യം കുറഞ്ഞ മദ്യത്തെ അനുകൂലിച്ചും ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന
റിപ്പോര്‍ട്ട് ജസ്റ്റിസ് എം. രാമചന്ദ്രന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചു.

സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനാണ് കമ്മീഷനെ നിയോഗിച്ചത്. വളരെ മാറ്റങ്ങള്‍ വരുത്തുന്നതാണ് റിപ്പോര്‍ട്ട്.
ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ തീരുമാനിക്കുന്നതാണ് പ്രധാനം. രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെ മാത്രമെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്നാണ് പ്രധാന ശുപാര്‍ശ. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ പറ്റില്ലെന്നും അത് അനധികൃത വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി തീരും.

അതു പോലെ 21 വയസു കഴിഞ്ഞവര്‍ക്കെ മദ്യം വില്‍ക്കാവൂ. കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്കും മദ്യം കൊടുക്കരുത്. മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കാനുള്ള കാര്‍ഡ് ഹാജരാക്കണം. ബില്ലില്‍ പ്രസ്തുത കാര്‍ഡിന്റെ വിവരങ്ങള്‍ പകര്‍ത്തുകയും വേണം. ഒപ്പോ വിരലടയാളമോ നിര്‍ദേശിക്കാവുന്നതാണ് റിപ്പോര്‍ട്ട് പറയുന്നു. ബാര്‍ ഹോട്ടലുകള്‍ക്കും മദ്യവില്‍പ്പന ശാലകള്‍ക്കുമുള്ള ദൂരപരിധിയില്‍ വ്യത്യാസം വരുത്താം. കള്ളു ഷാപ്പുകള്‍ക്ക് നിലവിലെ ദൂരപരിധി മതിയാവും. അതുപോലെ മൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമെ ഇനി ബാര്‍ ലൈസന്‍സ് കൊടുക്കാവു.

ബിയര്‍, വൈന്‍, കള്ള് എന്നിവ ലഭ്യത വര്‍ധിപ്പിക്കണം. വീര്യം കുറഞ്ഞ മദ്യം വ്യാപിപ്പിക്കണം. കള്ളു ഷാപ്പിന്റെ പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കാം. അതിനായി പുതിയ കെട്ടിടം സര്‍ക്കാര്‍ ചെലവില്‍ പണിതു നല്‍കാവുന്നതാണെന്ന്. കള്ളിന്റെ ഉപയോഗം കുറഞ്ഞ ദോഷഫലങ്ങളേ ഉണ്ടാക്കുകയുള്ളൂ എന്നടിസ്ഥാനത്തിലാണ് ഷാപ്പിനെ അനുകൂലിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം പതിയെ മദ്യത്തോടുള്ള താല്‍പര്യം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടാവുമെന്നും അതിനെ അതിജീവിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും പറയുന്നു. 174 പേജുള്ള റിപ്പോര്‍ട്ട് 2014 മാര്‍ച്ച് 4-നാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :