സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ബാര്‍ ഉടമകളുടെ സത്യവാങ്മൂലം

ന്യൂഡല്‍ഹി| WEBDUNIA|
PTI
മദ്യനയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ബാര്‍ ഉടമകളുടെ സത്യവാങ്മൂലം. ബാര്‍ ലൈസന്‍സ് പുതുക്കുന്നതില്‍ സര്‍ക്കാര്‍ അനീതി കാട്ടിയെന്നാരോപിച്ചാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ബാര്‍ ലൈസന്‍സ് പുതുക്കിയതില്‍ വിവേചനമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് ഏപ്രില്‍ നാലിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലം.

ടൂ-സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയപ്പോഴും അര്‍ഹരായ ത്രീ സ്റ്റാര്‍ ഹോട്ടലുകളെ തഴഞ്ഞു. എക്‌സൈസ് കമ്മീഷണറുടെ അനുമതി ഉണ്ടായിട്ടും ലൈസന്‍സ് നല്‍കിയില്ലെന്നും ബാര്‍ ഉടമകള്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :