തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 27 മെയ് 2015 (10:13 IST)
ബാര്‍ കോഴ ആരോപണ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണറിപ്പോര്‍ട്ട് തയ്യാറായി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് എസ് പി ഉടന്‍ നിയമോപദേശം തേടും. ഒരു സ്വകാര്യ വാര്‍ത്ത ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.
കെ എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന ഫലം കൂടാതെ മറ്റ് തെളിവുകളും അടങ്ങിയതാണ് അന്വേഷണ റിപ്പോര്‍ട്ട്.
ബാര്‍ ഉടമകള്‍ പണം പിന്‍വലിച്ചതിന് തെളിവായി ബാങ്ക് രേഖകളും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. രാജ്‌കുമാര്‍ ഉണ്ണി മാണിയുടെ വീട്ടിലെത്തിയതിനും സംസാരിച്ചതിനുമുള്ള തെളിവും രാജ്‌കുമാര്‍ ഉണ്ണിയുടെ നാല് ഫോണുകളില്‍ നിന്നുള്ള തെളിവുകളും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കെ എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായാണ് വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.