സുധീരന്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന്

കൊല്ലം| jibin| Last Updated: തിങ്കള്‍, 28 ഏപ്രില്‍ 2014 (16:17 IST)
പൂട്ടിക്കിടക്കുന്ന ബാറുകളുടെ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

നിലവില്‍ മോശം സാഹചര്യമുള്ള ബാറുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഒരു വര്‍ഷം സമയം നല്‍കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാര്‍ലൈസന്‍സ് നല്‍കുന്നതില്‍ ആര്‍ജവം കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

ഈ കാര്യത്തില്‍ സുധീരന് ആവശ്യമായ തിരുത്തലുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :