കൊച്ചി|
JOYS JOY|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (09:19 IST)
ബാര്‍ കോഴക്കേസ്
ലോകായുക്ത ഇന്ന് പരിഗണിക്കും. ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളോട് ഇന്ന് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയം നീട്ടി ചോദിക്കുകയായിരുന്നു.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ബാറുടമകളായ ജോണ്‍ കല്ലാട്ട്, സാജു ഡൊമിനിക്എന്നിവര്ക്കാണ് ഹാജരാവണമെന്ന് കാണിച്ച് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്. വിജിലന്സ്സമര്പ്പിച്ച ക്വിക്വെരിഫിക്കേഷന് റിപ്പോര്‍ട്ട് പരിശോധിച്ചതിന്ശേഷമാണ്ലോകായുക്ത നാലുപേര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ്നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ലോകായുക്ത ഇന്ന് പരിഗണിക്കും. വിവരാവകാശ പ്രവര്‍ത്തകര്‍ ഖാലിദ്മുണ്ടപ്പളളിയാണ്ബാര് കോഴക്കേസിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.