തിരുവനന്തപുരം|
Joys Joy|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (08:21 IST)
ബാര്‍ കോഴക്കേസില്‍ ബാറുടമകളെ ലോകായുക്ത വിസ്തരിക്കും. ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി, ജോണ്‍ കല്ലാട്ട്, സജു ഡൊമനിക്, ബിജുരമേശ് എന്നിവരെ സാക്ഷികളായി വിസ്തരിക്കാനാണ് ലോകായുക്ത തീരുമാനിച്ചു.
രണ്ടു ഘട്ടങ്ങളിലായാകും ഇവരെ വിസ്തരിക്കുക. ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉപലോകായുകക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
എസ് പി ആര്‍ സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത തീരുമാനം. മാര്‍ച്ച് ആറിന് രാവിലെ രാജ്കുമാര്‍ ഉണ്ണിയും സജു ഡൊമനിക്കും മാര്‍ച്ച് ഒമ്പതിന് ജോണ്‍ കല്ലാട്ടും ബിജുരമേശും ഹാജരാകണമെന്നാണ് ലോകായുക്ത നിര്‍ദേശം.