റെയ്‌ഡിന് പിന്നാലെ ബാബു ഒറ്റപ്പെടുന്നു; ചെന്നിത്തലയുടെ മറുപടിയില്‍ നിന്ന് അത് വ്യക്തം

ramesh chennithala , k babu , oommen chandy , congress , vm sudheeran , jacob thomas വിജിലന്‍‌സ് , കെ ബാബു , റെയ്‌ഡ് , കോണ്‍ഗ്രസ് , എംഎം ഹസന്‍ , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Updated: ശനി, 3 സെപ്‌റ്റംബര്‍ 2016 (20:10 IST)
മുന്‍ എക്‍സൈസ് മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍
വിജിലന്‍സ് റെയ്‌ഡ് നടത്തിയതിനെതിരെ പ്രതിപക്ഷ നേതാവ്‌ രംഗത്ത്.

ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ നടക്കില്ല. ബാബുവിന് നിയമപരമായ നടപടികള്‍ തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുകള്‍ മാറി മാറി വരുന്നതിനനുസരിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നത്‌ ജനാധിപത്യ കേരളത്തിന് എത്രത്തോളം ഗുണകരമാണെന്ന് പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും കെപിസിസി പ്രസിഡന്റ് വിഎം സുധീരനോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ രംഗത്ത് വരാത്തത് ശ്രദ്ധേയമായി. എംഎം ഹസന്‍ മാത്രമാണ് സര്‍ക്കാരിനെതിരെയും വിജിലന്‍‌സിനെതിരെയും രംഗത്തു വന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :