ബാബുവിനെതിരേ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തെറ്റ് - ജേക്കബ് തോമസ്

ബാബുവിനെതിരെ കൃത്യവും സത്യസന്ധവുമായാണ്​​ അന്വേഷണമാണ് നടക്കുന്നത്: ജേക്കബ് തോമസ്

 DGP jacob thomas , press meeting , k babu , supremcourt , k babu vigilance raid , സുപ്രീംകോടതി , മന്ത്രി കെ ബാബു , ജേക്കബ് തോമസ് , വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് , വിജിലൻസ് , ബാബുവിന്റെ വീട്ടില്‍ റെയ്‌ഡ്
തിരുവനന്തപുരം| jibin| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (16:31 IST)
മുൻ എക്സൈസ് മന്ത്രി കെ ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അന്വേഷണത്തെപ്പറ്റി ഇപ്പോഴൊന്നും പറയാനില്ല. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമേ വിജിലൻസ് തുടർ നടപടികൾ സ്വീകരിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃത്യവും സത്യസന്ധവുമായാണ്​​ അന്വേഷണം നടക്കു​ന്നത്​. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം. വിജിലൻസ്​ അവരുടെ ജോലിയാണ്​ ചെയ്യുന്നത്​. കൃത്യമായ വഴിയിൽ ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിക്കും. രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തെറ്റാണെന്നും
ജേക്കബ് തോമസ് പറഞ്ഞു.

ബാബുവിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
ഡിജിപി ജേക്കബ് തോമസ്. അഴിമതി രഹിത കേരളത്തിനായി നമുക്ക്​ ഒന്നിച്ച്​ പ്രവർത്തിക്കാമെന്നും അദ്ദേഹം മാധ്യമ ​​പ്രവർത്തകരോട്​ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :