തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി; മകളുടെ ഭര്‍തൃപിതാവിന് 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍: മുന്‍മന്ത്രി ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് തുടരുന്നു

മുന്‍മന്ത്രി ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് തുടരുന്നു

കൊച്ചി| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (12:58 IST)
മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് തുടരുന്നു. ബാബുവിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുന്നുണ്ട്. തൊടുപുഴ, പാലാരിവട്ടം, കുമ്പളം, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങളിലാണ് റെയ്ഡ്‌ നടക്കുന്നത്.

ബാബുവിന് തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ഉള്ളതായി റെയ്‌ഡില്‍ കണ്ടെത്തി. കൂടാതെ, മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങിയതായും ബാര്‍കോഴ ആരോപണം ഉയര്‍ന്ന കാലത്ത് ഈ കാര്‍ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായും റെയ്ഡില്‍ കണ്ടെത്തി.

കേരളത്തിലും കേരളത്തിന് പുറത്തും ബിനാമി ബിസിനസ് ബാബുവിന് ഉള്ളതായി വിജിലന്‍സ് വ്യക്തമാക്കി.
മന്ത്രി ആയിരുന്ന കാലത്തായിരുന്നു അനധികൃത സ്വത്തു സമ്പാദനം. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്നു കെ ബാബു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :