അഞ്ച് പതിറ്റാണ്ടു കാലം പാര്‍ട്ടിയുടെ ഒരേ കമ്മറ്റിയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിഎസ് ഓര്‍മ്മിച്ചു. തൊഴിലാളി പ്രസ്ഥാനം എങ്ങനെ ശക്തിപ്പെടണമെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യവും പാര്‍ട്ടിയും അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നതായും വിഎസ് ആലപ്പുഴയില്‍ പറഞ്ഞു. ബസുവിന് ആദരാജ്ഞലി അര്‍പ്പിക്കാനായി തിങ്കളാഴ്ച കൊല്‍ക്കത്തയ്ക്ക് പോകുമെന്നും വിഎസ് പറഞ്ഞു.
PRO
ജ്യോതിബസുവിന്‍റെ മരണം സിപിഎമ്മിനെ സംബന്ധിച്ച് തീരാനഷ്ടമാണെന്ന് പിണറായി മലപ്പുറത്ത് പറഞ്ഞു. എതിരാളികളില്‍ പോലും മതിപ്പുളവാക്കിയിരുന്ന അതികായനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹമെന്നും പിണാറായി കൂട്ടിച്ചേര്‍ത്തു.
PRO
സാധാരണക്കാരോട് എല്ലാക്കാലവും സംവദിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു ജോതിബസുവെന്ന് ആഭ്യന്തരമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു.
തിരുവനന്തപുരം|
WEBDUNIA|
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഐതിഹാസിക നേതാവായിരുന്നു ജ്യോതിബസുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. പാവപ്പെട്ടവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കുമായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ബസുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു.
PRO
സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കിയ മഹാനായ ഭരണാധികാരിയായിരുന്നു ജ്യോതിബസുവെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ ആശയങ്ങള്‍ നടപ്പാക്കിയ ബസുവിന്‍റെ നഷ്ടം നികത്താന്‍ ആകാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.