ലാവലിന്‍: എജിയോട് നിയമോപദേശം തേടി

PROPRO
എസ് എന്‍ സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിന്‌ അഡ്വക്കേറ്റ്‌ ജനറലിനോട്‌ നിയമോപദേശം തേടിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ കത്തില്‍ തീരുമാനമെടുക്കുന്നതിനാണ് നിയമോപദേശം തേടിയിരിക്കുന്നത്. ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇത്ര ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന്‌ അഡ്വക്കേറ്റ്‌ ജനറലിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും തീരുമാനം നീണ്ടാല്‍ അത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ വിഷയം ചര്‍ച്ച ചെയ്‌തില്ലെന്നും മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി തേടി ഗവര്‍ണറുടെ കത്ത്‌ ലഭിച്ച കാര്യം മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍തന്നെയാണ്‌ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്‌ക്ക്‌ വെച്ചത്‌. ഇതു സംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിനോട്‌ നിയമോപദേശം തേടാനാണ്‌ തന്‍റെ തീരുമാനമെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന്, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനും, സി പി എം മന്ത്രിമാരും മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :