ബലം‌പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍

അല്ലഹബാദ്| WEBDUNIA| Last Updated: തിങ്കള്‍, 17 ഫെബ്രുവരി 2014 (16:23 IST)
PRO
അക്രമികള്‍ ബലം‌പ്രയോഗിച്ച് ആസിഡ് കുടിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍. രണ്ട് അജ്ഞാതരായ അക്രമികളാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആസിഡ് ബലമായി കുടിപ്പിച്ചത്.

കൌശാംബൈയിലെ പിപ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭഗവത്‌പൂരാണ് സംഭവമുണ്ടായത്. കാറിലെത്തിയ ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് ആസിഡ് കുടിപ്പിക്കാന്‍ ശ്രമിച്ചശേഷം പെണ്‍കുട്ടിയെ ഭഗവത്പൂരില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കറിവില്ലായിരുന്നുവെന്നൂം പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :