തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 13 മാര്‍ച്ച് 2015 (07:47 IST)
സംസ്ഥാസര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇന്ന് നിശ്ചയിച്ചിരിക്കെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിശക്തമായി തുടരുന്നു. നിയമസഭയില്‍ മാണിയുടെ ഇരിപ്പിടം വളഞ്ഞിരിക്കുകയാണ്. സഭയ്ക്ക് പുറത്തും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ക്കുന്നു.
സഭാഹാളിലേക്ക് എത്തുന്ന മാണിയെ അഞ്ച് വനിത എം എല്‍ എമാര്‍ തടയുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് ബജറ്റ് അവതരണം നടക്കേണ്ടത്. കോഴ വാങ്ങി ബജറ്റില്‍ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണം ധനമന്ത്രി മാണിക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാണി സഭയില്‍ എത്തുകയാണെങ്കില്‍ തടയാനാണ് പ്രതിപക്ഷ തീരുമാനം. യുവമോര്‍ച്ച പ്രവര്‍ത്തകരും നിയമസഭയ്ക്ക് പുറത്ത് ഉപരോധം ശക്തമാക്കി.