തിരുവനന്തപുരം|
JOYS JOY|
Last Updated:
ശനി, 14 മാര്‍ച്ച് 2015 (16:14 IST)
വെള്ളിയാഴ്ച നിയമസഭയില്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് ചട്ടപ്രകാരമാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ബജറ്റ് സാധുവല്ലെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരം തന്നെ പ്രതിപക്ഷം ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്.
ഇന്നലെ സഭയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. സഭാനേതാവെന്ന നിലയ്ക്ക് അതീവ ദുഃഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി ഗവര്‍ണറെ അറിയിച്ചു.