മാണി ബജറ്റ് അവതരിപ്പിച്ചത് നിയമപരമായി, പ്രതിപക്ഷത്തിന്റെ സമരം അവര്‍തന്നെ പൊളിച്ചു: തിരുവഞ്ചൂര്‍

തിരുവനന്തപുരം| Last Modified ശനി, 14 മാര്‍ച്ച് 2015 (12:14 IST)
നിയമസഭയില്‍ ഇന്നലെ ധനകാര്യമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിച്ചത് നിയമപരമായിട്ടാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ നടപടി ക്രമങ്ങളും പാലിച്ചു തന്നെയാണ് ബജറ്റ് അവതരിപ്പിച്ചതെന്നും ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ സമരം അവര്‍ തന്നെയാണ് പൊളിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങള്‍ ജനാധിപത്യ വിരുദ്ധമായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു നിയമസഭ ചേര്‍ന്നിട്ടില്ലെന്നും സഭാനടപടികള്‍ ആരംഭിക്കാതെ ബജറ്റ് അവതരിപ്പിക്കാനാവില്ലെന്നുമാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :