ബജറ്റില്‍ കണ്ടത് സാമ്പത്തിക പ്രതിസന്ധി മറയ്ക്കാനുള്ള തന്ത്രം :തോമസ് ഐസക്ക്
തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 24 ജനുവരി 2014 (12:49 IST)
PRO
സാമ്പത്തിക പ്രതിസന്ധി മറിച്ചുവെക്കാനുള്ള തന്ത്രമാണ് ബജറ്റില്‍ കണ്ടതെന്ന് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്.
വരുമാനത്തില്‍ 4000 കോടി രൂപയുടെ കുറവുണ്ടായെന്നും ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും റവന്യൂ കമ്മി 0.9 ശതമാനമാക്കുമെന്നായിരുന്ന കഴിഞ്ഞ തവണത്തെ പ്രഖ്യാപനം. എന്നാല്‍ ഇത്തവണ ഇത് 2.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.