ഫോണ്‍ ചോര്‍ത്തല്‍: ഐജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഫോണ്‍ രേഖ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഐജി ടി ജെ ജോസിനെ വിളിച്ചുവരുത്തി. ക്രൈം റോക്കോര്‍ഡ്‌സ് ബ്യൂറോ ഐജിയായ ടി ജെ ജോസിന് ഫോണ്‍ രേഖ ചോര്‍ത്തലില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആരോപണത്തെ തുടര്‍ന്നാണ് ടി ജെ ജോസിനെ ക്ലിഫ്‌ഹൌസിലേക്ക് മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ജോസ് ക്ലിഫ്‌ഹൌസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ഇവരുടെ കൂടികാഴ്ചയുടെ കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ടി പി സെന്‍കുമാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐജി ടി ജെ ജോസിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളിയുടെ രേഖകളാണ് പുറത്തുവന്നത്. ഇത് വന്‍ വിവാദത്തിലേക്ക് വഴിതെളിയിച്ചു. തുടര്‍ന്ന് രേഖകള്‍ ചോര്‍ന്നത്തിന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :