ഫസല്‍ വധക്കേസില്‍ സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരുമെതിരെ എറണാകുളം സി ജെ എം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരും സിബിഐ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്. കാരായി ചന്ദ്രശേഖരന് തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ്. ഇവരെ സിബിഐയ്ക്ക് വിട്ടുനല്‍കില്ലെന്ന് കണ്ണൂരിലെ സിപിഎം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്.
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ കൊടി സുനിക്കെതിരെ പ്രൊഡക്ഷന്‍ വാറന്‍ഡും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് കൊടി സുനിയെ കോടതിയില്‍ ഹാജരാക്കണം. ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ് കൊടി സുനി.