പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം പീഡിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PTI
PTI
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ വിരുതന്‍ പൊലീസ് പിടിയിലായി. നേമം കാക്കാമൂല ഇലവിന്‍ വിള വീട്ടില്‍ ചന്ദ്രുഷ് അഖില്‍ ദേവ് എന്ന 24 കാരനെയാണു ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം പന്ത്രണ്ടാം തീയതി മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി വലയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നേമം സി.ഐ സുരേഷ്, എസ്.ഐ ജി.ഗോപകുമാര്‍, എ.എസ്.ഐ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :