ആരുഷി കൊലപാതകം: പിതാവിന് ജാമ്യം

ഗാസിയാബാദ്‌| WEBDUNIA|
PRO
PRO
ആരുഷിയെന്ന പെണ്‍കുട്ടിയെയും വീട്ടുവേലക്കാരനായ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ ആരുഷിയുടെ പിതാവ്‌ ഡോ രാജേഷ്‌ തല്‍വാറിന്റെ മുന്‍കൂര്‍ ജാമ്യം ഏപ്രില്‍ 11 വരെ നീട്ടി. പ്രത്യേക കോടതിയുടേതാണ്‌ ഉത്തരവ്‌.

കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ രാജേഷ്‌ തല്‍വാറിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ സി ബി ഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയാണ്‌ കേസില്‍ രാജേഷ്‌ തല്‍വാറിന്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.

2008 മേയ് 16നു രാവിലെയാണു ഡിപിഎസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷി തല്‍വാറിന്റെ മൃതദേഹം കിടപ്പു മുറിയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായിരുന്ന ഹേംരാജിന്റെ ജഡം കഴുത്തറുത്ത നിലയില്‍ ടെറസിലും കണ്ടെത്തി. ആരുഷിയുടെ പിതാവായ രാജേഷ് തല്‍‌വാറാണ് ഇരട്ടക്കൊലപാതകം നടത്തിയത്‌ എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. തന്റെ അവിഹിത ബന്ധങ്ങള്‍ മകളും വേലക്കാരനും അറിഞ്ഞതിനാലും ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ രോഷം കൊണ്ടുമാണ്‌ ദന്തഡോക്‌ടറായ രാജേഷ്‌ ഇവരെ വകവരുത്തിയതെന്നായിരുന്നു പൊലീസ് ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :