മലയാളി ആയതിനാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു: പ്രശോഭ് സുഗതന്‍
കൊച്ചി|
WEBDUNIA|
PRO
PRO
എംവി പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്‍ കൊല്ലാന്‍ ശ്രമിച്ചതായി കപ്പലിലെ സെക്കന്‍ഡ് ഓഫിസര്‍ പ്രശോഭ് സുഗതന്‍ മൊഴിനല്‍കി. ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് മത്സ്യത്തൊഴിലാളികളും മലയാളികളാണ്. കേരളതീരത്തുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുകൂലമായി മൊഴി നല്‍കും എന്ന് ഭയന്നാണ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്നും പ്രശോഭ് വെളിപ്പെടുത്തിയിട്ടുണ്ട്.
കപ്പല്‍ ബോട്ടിലിടിച്ച സമയത്ത് കപ്പല്‍ച്ചാലിലും പരിസരത്തുമായി നിരവധി ബോട്ടുകളുണ്ടായിരുന്നു. റോഡപകടം പോലെ വന്‍ ദുരന്തം സംഭവിക്കുകയായിരുന്നുവെന്നും പ്രശോഭിന്റെ മൊഴിയില്‍ പറയുന്നുണ്ട്.
ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രശോഭിനെ വ്യാഴാഴ്ചയാണ് കേരളത്തിലെ എത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രശോഭിനെ ഇന്ന് അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.
പ്രശോഭിനെ കപ്പലില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ക്യാപ്റ്റന്‍ ഗാര്‍ഡന്‍ ചാള്‍സ് പെരേരയ്ക്കെതിരെ (48) അമ്പലപ്പുഴ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.
English Summary: "They tried to kill me. They feared that I will favour killed Malayalees"- says Prashobh Sugathan, the second officer of the ship Prabhudaya.