പ്രതിയുടെ അടിയേറ്റ് സാക്ഷിയുടെ പല്ല് കൊഴിഞ്ഞു

ഹരിപ്പാട്‌| WEBDUNIA|
PRO
PRO
കോടതിയില്‍ വച്ച് പ്രതിയുടെ അടിയേറ്റ് സാക്ഷിയുടെ പല്ല് കൊഴിഞ്ഞു. ഹരിപ്പാട്‌ മുന്‍സിഫ്‌ കോടതിയിലാണ് സംഭവം. പത്തിയൂര്‍ എരുവ നാരായണ ഭവനത്തില്‍ നടരാജനാണ് (62) അടിയേറ്റത്. പ്രതിയായ കായംകുളം ചിറക്കടവം പാലത്തുംകീഴ്‌ വീട്ടില്‍ സുരേഷ്‌(53) ആണ് ഇയാളെ മര്‍ദ്ദിച്ചത്.

സ്‌ത്രീധന പീഡനക്കേസിലെ പ്രതിയാണ് സുരേഷ്. നടരാജന്‍ സാക്ഷി പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ സുരേഷ് കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നു. കരണത്തടിയേറ്റ നടരാജന്റെ പല്ല്‌ പോയി.

നടരാജന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട്‌ പൊലീസ്‌ കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :