പ്രണയനൈരാശ്യം: യുവാവ് കടലിലേക്ക് ബൈക്കോടിച്ചു!

തലശേരി| WEBDUNIA|
PRO
PRO
പ്രണയനൈരാശ്യം മൂലം കടല്‍പ്പാലത്തിലൂടെ ബൈക്കോടിച്ച് കടലില്‍ ചാടിയ യുവാവിനെ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ച പതിനൊന്ന് മണിക്ക് തലശേരി കടല്‍പ്പാലത്തിലാണ് ആളുകളെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത്.

ബൈക്കുമായി കടല്‍പ്പാലത്തില്‍ എത്തിയ കുറ്റ്യാടി സ്വദേശിയായ യുവാവ് കുറേനേരം കടല്‍പ്പാലത്തില്‍ ചിലവഴിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കടലിലേക്ക് ഓടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ കടലില്‍ ചാടുന്നത് കണ്ട് കടലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവാവ് ഇവര്‍ക്കെതിരെ പുറംകടലിലേക്ക് നീന്തി.

യുവാവ് ബൈക്കുമായി കടലില്‍ച്ചാടിയ വിവരം അറിഞ്ഞ് പ്രദേശത്തുള്ളവരൊക്കെ കടല്‍ തീരത്ത് തടിച്ച് കൂടിയിരുന്നു. ഇതിനിടെ പൊലീസും ഫയര്‍ ഫോഴ്സും സംഭവ സ്ഥലത്തെത്തിയിരുന്നെങ്കിലും അപ്പോഴെക്കും മത്സ്യത്തൊഴിലാളികള്‍ യുവാവിനെ രക്ഷിച്ച് കരയ്ക്ക് കൊണ്ടു വന്നിരുന്നു.

ഭാര്യയും രണ്ടു മക്കളുമുള്ള യുവാവ് വിധവയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒര‌ുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇവരെ അനുനയിപ്പിച്ച് തലശേരിയില്‍ വിളിച്ച് വരുത്തിയ യുവതിയുടെ ബന്ധുക്കള്‍ യുവതിയെ കൂട്ടി കൊണ്ട് പോകുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൂട്ടികൊണ്ട് പോകാന്‍ ആരും എത്താത്തതിനെത്തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ കഴിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :