പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളി; ബിഗ് ബസാറിന് 25000 രൂപ പിഴ

തിരുവനന്തപുരം നഗരസഭ പരിധിയില്‍ തിരുമല കൊങ്കളം നഗരുകാവിന് സമീപം പൊതുസ്ഥലത്തും സ്വകാര്യം വ്യക്തിയുടെ പറമ്പിലും പഴയ ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടുന്ന അഞ്ച് ലോഡോളം വരുന്ന മാലിന്യം നിക്ഷേപിച്ച കേശവദാസപുരം ബിഗ് ബസാര്‍ സ്ഥാപനത്തിനെതിരെ നഗരസഭ 25000 പിഴ ചുമ

തിരുവനന്തപുരം, ബിഗ് ബസാര്‍ Thiruvanthapuram, Big bazzar
തിരുവനന്തപുരം| rahul balan| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (19:12 IST)
തിരുവനന്തപുരം നഗരസഭ പരിധിയില്‍ തിരുമല കൊങ്കളം നഗരുകാവിന് സമീപം പൊതുസ്ഥലത്തും സ്വകാര്യം വ്യക്തിയുടെ പറമ്പിലും പഴയ ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടുന്ന അഞ്ച് ലോഡോളം വരുന്ന മാലിന്യം നിക്ഷേപിച്ച കേശവദാസപുരം ബിഗ് ബസാര്‍ സ്ഥാപനത്തിനെതിരെ നഗരസഭ 25000 പിഴ ചുമത്തി.

പ്രദേശവാസികളുടെ പരാതിയേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മാലിന്യം ബിഗ് ബസാരില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്. പഴയ സാധനങ്ങല്‍ സ്വീകരിച്ച് പകരം ഡിസ്കൌണ്ട് കൂപ്പണുകള്‍ നല്‍കുന്ന പദ്ധതിപ്രകാരം ശേഖരിച്ച സാധനങ്ങളാണ് രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് നിക്ഷേപിച്ചത്. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൈയൊഴിയുന്നതിനുള്ള സംവിധാനം എന്താണെന്ന് നഗരസഭയെ ബോധ്യപ്പെടുത്താനും മേയര്‍ അറിയിച്ചു.

ഭാവിയില്‍ ഇത്തരത്തിലുള്ള വീഴ്ച്ചകള്‍ വരുത്തിയാല്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്നും മേയര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :