എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കൊല്ലത്ത് മുകേഷും അഴീക്കോട് നികേഷ് കുമാറും മത്സരിക്കും; ആറന്മുളയില്‍ വീണ ജോര്‍ജ്

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മത്സരിക്കുന്ന 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചു. ബാക്കിവരുന്ന 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

തിരുവനന്തപുരം, വൈക്കം വിശ്വന്‍, സി പി എം, എല്‍ ഡി എഫ് Thiruvanthapuram, Vaikkam Vishwan, CPM, LDF
തിരുവനന്തപുരം| rahul balan| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (17:35 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മത്സരിക്കുന്ന 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചു. ബാക്കിവരുന്ന 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കേരളത്തില്‍ യു ഡി എഫ് നേതൃത്വം നടത്തുന്നത് അഴിമതി ഭരണമാണെന്ന് വൈക്കം വിശ്വന്‍ ആരോപിച്ചു. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം എന്ന പേരില്‍ യു ഡി എഫില്‍ നടക്കുന്നത് കട്ടമുതല്‍ പങ്ക്‍വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മന്ത്രിമാര്‍ മത്സരിച്ച അഴിമതി നടത്തുകയാണ്. അഴിമതി നടത്തിയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ബോധ്യമുള്ളതുകൊണ്ടാണ് ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ ധര്‍മ്മടത്ത് പിണറായി വിജയനും മലമ്പുഴയില്‍ വി എസ് അച്ചുതാനന്തനും കൊല്ലത്ത് നടന്‍ മുകേഷും മത്സരിക്കും. മാധ്യമ പ്രവര്‍ത്തകരായ നികേഷ് കുമാര്‍ അഴീക്കോടും, ആറന്മുളയില്‍ വീണാ ജോര്‍ജും മത്സരിക്കും. തൃപ്പൂണിത്തറയില്‍ എം സ്വരാജും പത്തനാപുരത്ത് ഗണേഷ് കുമാറും മത്സരിക്കും.

സ്ഥാനാര്‍ത്ഥി പട്ടികയുടെ പൂര്‍ണരൂപം-

1. വി ശിവന്‍‌കുട്ടി- നേമം
2.ബി സത്യന്‍- ആറ്റിങ്ങല്‍
3.ടി എന്‍ സീമ- വട്ടിയൂര്‍ക്കാവ്
4.ഐ ബി സതീഷ്- കാട്ടാക്കട
5. ഡി കെ മുരളി- വാമനപുരം
6.കടകം‌പള്ളി സുരേന്ദ്രന്‍- കഴക്കൂട്ടം
7. സി കെ ഹരീന്ദ്രന്‍- പാറശാല
8.വി ജോയ്- വര്‍ക്കല
9.എ എ റഷീദ്- അരുവിക്കര
10.കെ എ അന്‍സലന്‍- നെയ്യാറ്റിങ്കര
11.ജെ മേഴ്സിക്കുട്ടിയമ്മ- കുണ്ടറ
12.ആയിഷാപോറ്റി- കൊട്ടാരക്കര്‍
13.മുകേഷ്- കൊല്ലം
14.എം നൌഷാദ്- ഇരവിപുരം
15.രാജു എബ്രഹാം- റാന്നി
16.ആര്‍ സനല്‍കുമാര്‍- കോന്നി
17.വീണ ജോര്‍ജ്- ആറന്മുള
18.ടി എം തോമസ് ഐസക്ക്- ആലപ്പുഴ
19.ജി സുധാകരന്‍- അമ്പലപ്പുഴ
20.എ എം ആരിഫ്- അരൂര്‍
21.യു പ്രതിഭ ഹരി- കായംകുളം
22.കെ കെ രാമചന്ദ്രന്‍ നായര്‍-ചെങ്ങന്നൂര്‍
23.ആര്‍ രാജേഷ്- മാവേലിക്കര
24.സുരേഷ് കുറുപ്പ്- ഏറ്റുമാനൂര്‍
25.റജി സഖറിയ- കോട്ടയം
26.ജെയ്ക് സി തോമസ്- പുതുപ്പള്ളി
27.എം എം മണി- ഉടുമ്പഞ്ചോല
28.എസ് രജേന്ദ്രന്‍- ദേവികുളം
29.എസ് ശര്‍മ്മ- വൈപ്പിന്‍
30.സാജു പോള്‍- പെരുമ്പാവൂര്‍
31.ഷിജി ശിവജി- കുന്നത്തുനാട്
32.എം ജെ ജേക്കബ്- പിറവം
33.എ എം യൂസഫ്- കളമശേരി
34.സെബാസ്റ്റ്യന്‍പോള്‍- തൃക്കാക്കര
35.വി സലീം- ആലുവ
36.കെ ജെ മാക്സി- കൊച്ചി
37.എം എനില്‍കുമാര്‍- എറണാകുളം
38.എം സ്വരാജ്- തൃപ്പൂണിത്തറ
39.സി രവീന്ദ്രനാഥ്- പുതുക്കാട്
40.ബി ഡി ദേവസി- ചാലക്കുടി
41.കെ വി അബ്ദുള്‍ഖാദര്‍- ഗുരുവായൂര്‍
42.പി കെ ശശി- ഷൊര്‍ണൂര്‍
43.എ സി മൊയ്തീന്‍- കുന്നംകുളം
44.മേരി തോമസ്- വടക്കാഞ്ചേരി
45.യു ആര്‍ പ്രദീപ്- ചേലക്കര
46.കെ യു അരുണ്‍- ഇരിങ്ങാലക്കുട
47.മുരളി പെരുനെല്ലി- മണലൂര്‍
48.എന്‍ എന്‍ കൃഷ്ണദാസ്- പാലക്കാട്
49.കെ ബാബു- നെന്‍‌മാറ
50.കെ ഡി പ്രസേനന്‍- ആലത്തൂര്‍
51.പി ഉണ്ണി- ഒറ്റപ്പാലം
52.സുബൈദ ഇസഹാക്ക്- തൃത്താല
53.വി എസ് അച്ചുതാനന്തന്‍- മലമ്പുഴ
54.കെ വി വിജയദാസ്- കോങ്ങാട്
55.എ കെ ബാലന്‍-തരൂര്‍
56.എ പ്രദീപ് കുമാര്‍- കോഴിക്കോട് നോര്‍ത്ത്
57.കെ കെ ലതിക- കുറ്റ്യാടി
58.പുരുഷന്‍ കടലുണ്ടി- ബാലുശ്ശേരി
59.കെ ദാസന്‍- കൊഴിലാണ്ടി
60.ടി പി രാമകൃഷ്ണന്‍- പേരാമ്പ്ര
61.വി കെ സി മമ്മദ്കോയ- ബേപ്പൂര്‍
62.ജോര്‍ജ് എം തോമസ്- തിരുവമ്പാടി
63.ഇ പി ജയരജന്‍- മട്ടന്നൂര്‍
64.ടി വി രാജേഷ്-കല്ല്യാശ്ശേരി
65.ജെയിംസ് മാത്യു- തളിപ്പറമ്പ്
66.പിണറായി വിജയന്‍- ധര്‍മ്മടം
67.കെ കെ ശൈലജ-പേരാവൂര്‍
68.എം വി നികേഷ് കുമാര്‍-അഴീക്കോട്
69.എ എന്‍ ഷംസീര്‍- തലശേരി
70.പി ഹരീന്ദ്രന്‍- കൂത്തുപറമ്പ്
71.സി കൃഷ്ണന്‍- പയ്യന്നൂര്‍
72.കെ കുഞ്ഞിരാമന്‍- ഉദുമ
73.എം രാജഗോപാല്‍- തൃക്കരിപ്പൂര്‍
74.സി എച്ച് കുഞ്ഞമ്പു- മഞ്ചേശ്വരം
75.പി ശ്രീരാമകൃഷ്ണന്‍- പൊന്നാനി
76.പി പി ബഷീര്‍- വേങ്ങര
77.ടി കെ റഷീദലി- മങ്കട
78.കെ നിഷാന്ത്- വണ്ടൂര്‍
79.വി ശശികുമാര്‍- പെരിന്തല്‍മണ്ണ
80.കെ പി സുമതി- മലപ്പുറം
81.ഗഫൂര്‍ പി ലില്ലീസ്- തിരൂര്‍
82.പി വി അന്‍‌വര്‍-നിലമ്പൂര്‍
83.കെ പി വീരാങ്കുട്ടി- കൊണ്ടോട്ടി
84.കെ ടി ജലീല്‍- തവനൂര്‍
85.വി അബ്ദുറഹിമാന്‍- തനൂര്‍
86.കാരാട്ട് റസാഖ്- കൊടുവള്ളി
87.പി ടി എ റഹീം- കുന്ദമഗലം
88.സി കെ ശശീന്ദ്രന്‍- കല്‍പ്പറ്റ
89.ഒ ആര്‍ കേളു- മാനന്തവാടി
90.രുഗ്മിണി സുബ്രഹ്‌മണ്യന്‍- ബത്തേരി
91.സി ദിവാകരന്‍- നെടുമങ്ങാട്
92.അഡ്വ.വി എസ് സുനില്‍കുമാര്‍- തൃശൂര്‍
93.മുല്ലക്കര രത്നാകരന്‍- ചടയമംഗലം
94.ഇ ചന്ദ്രശേഖരന്‍- കാഞ്ഞങ്ങാട്
95.ഇ കെ വിജയന്‍- നാദാപുരം
96.ഗീത ഗോപി- നാട്ടിക
97.ഇ എസ് ബിജിമോള്‍- പീരുമേട്
98.പി തിലോത്തമന്‍- ചേര്‍ത്തല
99.ചിറ്റയം ഗോപകുമാര്‍- അടൂര്‍
100.അഡ്വ. കെ രാജു- പുനലൂര്‍
101.ജി എസ് ജയലാല്‍- ചാത്തന്നൂര്‍
102.വി ശശി- ചിറയന്‍‌കീഴ്
103.കെ ടി ജോസ്- ഇരിക്കൂര്‍
104.ശാരദ മോഹന്‍-പറവൂര്‍
105.കെ രാജന്‍- ഒല്ലൂര്‍
106.മുഹമ്മദ് മുഹ്സിന്‍- പട്ടമ്പി
107.നിയാസ് പുള്ളിക്കലത്ത്- തിരൂരങ്ങാടി
108.കെ പി സുരേഷ് രാജ്- മണ്ണാര്‍ക്കാട്
109.വി ആര്‍ സുനില്‍കുമാര്‍- കൊടുങ്ങല്ലൂര്‍
110.ഇ ടി ടൈസന്‍- കൈപ്പമംഗലം
111.എല്‍ദോ എബ്രഹാം- മൂവാറ്റുപുഴ
112.സി കെ ആശ-വൈക്കം
113.അഡ്വ. വി ബിനു- കാഞ്ഞിരപ്പള്ളി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...