ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും

എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം, എല്‍ ഡി എഫ്, തെരഞ്ഞെടുപ്പ്, സി പി എം, സി പി ഐ thiruvananthapuram, LDF, election, CPM, CPI
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (09:08 IST)
ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സി പി എം മത്സരിക്കുന്ന 92 സീറ്റുകളിലേയും മറ്റ് ഘടകക്ഷികകളുടേയും ആദ്യഘട്ടസ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗികമായി തുടക്കം കുറിക്കും.

എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക. തര്‍ക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് ഇടതുമുന്നണി തീരുമാനം. സിപിഎം 92 സീറ്റുകളിലും സിപിഐ 27 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് അഞ്ചു സീറ്റിലും, എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നാല് വീതം സീറ്റുകളിലും ഐഎന്‍എല്‍ മൂന്ന് സീറ്റിലും മറ്റു പാര്‍ട്ടികള്‍ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. സി പി ഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കിയിരുന്നു. പി കെ വിയുടെ മകള്‍ ശാരദ മോഹനും സിറ്റിംഗ് എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവരുമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതകള്‍.

രണ്ടു ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ആറു പേര്‍ക്ക് ഇളവു നല്‍കിയിട്ടുണ്ട്. മുന്‍മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍ ചടയമംഗലത്തും സി ദിവാകരന്‍ നെടുമങ്ങാട്ടും മത്സരിക്കും. കയ്പമംഗലം എം എല്‍ എ ആയ വി എസ് സുനില്‍കുമാറിന് തൃശൂരിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :