തിവണ്ടിയാത്രയ്ക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശിനി സൌമ്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. വയനാട്ടില്‍ നിന്നാണ് സൌമ്യയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയത്. വയനാട്ടിലുള്ള കൂലിപ്പണിക്കാരനായ ബേബിയില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ചൊവ്വാഴ്ച രാത്രി സൌമ്യയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം സൌമ്യയുടെ മൊബൈല്‍ ഫോണുമായാണ് പ്രതി സ്ഥലത്ത് നിന്ന് പോയത്. പാലക്കാട്ടെത്തിയ ഇയാള്‍ തന്റെ സുഹൃത്ത് പഴനിസ്വാമിയെ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതിനായി സമീപിച്ചു.
മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതിനായി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനടുത്തുള്ള മൊബൈല്‍ ഫോണ്‍ കടയ്ക്കു മുന്നിലെത്തിയ ഇവര്‍ വയനാട്ടുകാരനായ മാണിക്കനെ അപ്പോഴാണ് കണ്ടത്. മാണിക്കന്‍ 200 രൂപ ഫോണിന് വില പറഞ്ഞെങ്കിലും ഒടുവില്‍ വിലപേശി 300 രൂപയ്ക്ക് മാണിക്കന് ഫോണ്‍ വിറ്റു.
നാട്ടിലെത്തിയ മാണിക്കന്‍ വൈത്തിരി സ്വദേശിയും കൂലിപ്പണിക്കാരനുമായ ബേബി എന്നയാള്‍ക്ക് ഫോണ്‍ വില്‍ക്കുകയായിരുന്നു. ബേബി ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഐ എം ഇ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിനായി അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥര്‍ അങ്ങനെ വയനാട്ടിലെത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ച ഉടന്‍ തന്നെ പ്രതി സിം കാര്‍ഡ് എടുത്തുമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആണ് പുതിയ സിംകാര്‍ഡ് ഇടുന്നതുവരെ അന്വേഷണസംഘത്തിന് ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത്.