'പെയ്ഡ് ന്യൂസ്' സമ്പ്രദായം തഴച്ചുവളരുന്നു: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മാധ്യമ മേഖലയില്‍ പെയ്ഡ് ന്യൂസ് സമ്പ്രദായം തഴച്ചുവളരുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കേരളകൌമുദി'യുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പെയ്ഡ് ന്യൂസ് സമ്പ്രദായം മാധ്യമ മേഖലയില്‍ തഴച്ചുവളരുകയാണ്. മാധ്യമ മേഖലയില്‍ ജീര്‍ണത ബാധിക്കുന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂടിവെക്കാന്‍ ശ്രമിച്ച പല സത്യങ്ങളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. എന്നാല്‍ ചുരുക്കം ചില മാധ്യമങ്ങള്‍ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :