പെണ്‍വാണിഭ സംഘത്തില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ച സീരിയല്‍ നടി അറസ്‌റ്റില്‍

കണ്ണൂര്‍| WEBDUNIA| Last Modified ശനി, 23 ഫെബ്രുവരി 2013 (15:04 IST)
PRO
സ്വകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരിയെ അനാശാസ്യത്തിനു പ്രേരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് സീരിയല്‍ നടിയെ അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ മലയാളം ചാനലില്‍ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ പ്രമുഖ നടിയാണ് പിടിയിലായത്.

സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്‌ ചോദിച്ചായിരുന്നു നടി ജൂവലറി ജോലിക്കാരിയെ ആദ്യം സമീപിച്ചത്‌. യുവതി താല്‍പര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തി.

തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാല്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നാണ് പറഞ്ഞത്‌. പെണ്‍കുട്ടിക്ക്‌ നല്ല കസ്‌റ്റമേഴ്‌സിനെ നല്‍കാമെന്നും നടി പറഞ്ഞു. പെണ്‍വാണിഭ സംഘത്തില്‍ കുടുക്കാന്‍ ശ്രമിച്ച സീരിയല്‍ നടി അറസ്‌റ്റില്‍. കണ്ണൂര്‍ സ്വദേശിനിയായ സീരിയല്‍ നടിയാണ്‌ അറസ്‌റ്റിലായത്‌.

പെണ്‍കുട്ടി സഹപ്രവര്‍ത്തകരോട് ഈ വിവരം പറഞ്ഞതിനേ തുടര്‍ന്ന്‌ നയപരമായി ഇവരെ വിളിച്ചുവരുത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ്‌ സീരിയല്‍ നടിക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌.

പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടതാണ് ഈ സീരിയല്‍ നടിയെന്നാണ് സൂചന. പണം വാഗ്ദാനം ചെയ്ത് ഇവര്‍ ഇതിനു മുന്‍പും പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തില്‍ക്കുടുക്കിയതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :