പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ബിന്ദു കൃഷ്ണ

കൊച്ചി| Last Modified ശനി, 3 മെയ് 2014 (14:49 IST)
പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സര്‍ക്കാര്‍ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കരുത്. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വി എം സുധീരന്റെ നിലപാടിനെതിരേ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. വയലാര്‍ രവിയും ഹൈബി ഈഡനും അടക്കമുള്ള നേതാ‍ക്കള്‍ സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :