പൂഞ്ഞാര്‍|
rahul balan|
Last Modified വെള്ളി, 20 മെയ് 2016 (19:29 IST)
മൂന്ന് മുന്നണിയുടേയും പിന്തുണ ഇല്ലാതെ പൂഞ്ഞാറില്‍ പി സി ജോര്‍ജ് നേടിയ വിജയം മറ്റ് പാര്‍ട്ടികള്‍ക്ക് ഒരു ഞെട്ടല്‍ തന്നെയായിരുന്നു. അതും മൃഗീയ ഭൂരിപക്ഷത്തിന്. പൂഞ്ഞാറിലെ വിജയത്തിന് ശേഷം ഇരട്ടി മധുരമെന്നൊണം പി സി ജോര്‍ജിന്റെ ചെവിയില്‍ മറ്റൊരു വാര്‍ത്തയെത്തി. മകന് ഷോണിനും, ഭാര്യ പാർവതിക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പി സി ജോര്‍ജ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ സന്തോഷം എല്ലാവരുമായി പങ്കുവെയ്ക്കുന്നു. എല്ലാവരുടെയും പ്രാർഥനക്കും സ്നേഹത്തിനും നന്ദി- പി സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
പി സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഞാൻ പൂഞ്ഞാറിലെ ജനങ്ങളോട് നമ്മുടെ വിജയത്തിന് നന്ദി പറയുകയായിരുന്നു, അപ്പോഴാണ് മകൻ ഷോൺ വിളിച്ച് മറ്റൊരു സന്തോഷ വാർത്തകൂടി അറിയിച്ചത്.
ഷോണിനും, പാർവതിക്കും ഒരു പെൺകുഞ്ഞ് ജനിച്ചു, "പാർവ്വതിയും കുഞ്ഞും സുഖമായിരിക്കുന്നു". ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.