പൂജപ്പുര ജയിലില്‍ നിന്ന് രണ്ടു തടവുകാര്‍ ജയില്‍ചാടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ടു തടവുകാര്‍ ജയില്‍ചാടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍, പ്രകാശന്‍ എന്നിവരാണ് ജയില്‍ചാടിയത്. ഞായറാഴ്ച രാത്രിയാണ് ജയില്‍ചാട്ടം നടന്നത് എന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

പ്രത്യേക സെല്ലില്‍ ആയിരുന്ന ജയാനന്ദന്‍ പൂട്ട് പൊളിച്ച ശേഷം മതില്‍ചാടി രക്ഷപെട്ടുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. മറ്റൊരു സെല്ലില്‍ ആയിരുന്ന പ്രകാശന്‍ ഇയാള്‍ക്കൊപ്പം ജയില്‍ ചാടിയത് എങ്ങനെയെന്ന് വ്യക്തമല്ല. രാവിലെ ആറ് മണിക്ക് ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ രക്ഷപ്പെട്ട വിവരം അറിഞ്ഞത്.

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് മുമ്പ് ജയില്‍ചാടിയതിരെ തുടര്‍ന്നാണ് ജയാനന്ദനെ പൂജപ്പുരയിലേക്ക് മാറ്റിയത്. ഏഴു കൊലപാതകക്കേസുകളില്‍ പ്രതിയായ മാള സ്വദേശി ജയാനന്ദന്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ഊട്ടിയില്‍ വച്ചാണ് പിടിക്കപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോഴും ഇയാള്‍ ജയില്‍ ചാട്ടത്തിന് ശ്രമിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :