വധശിക്ഷയെ അനുകൂലിക്കുന്നില്ലെന്ന് സി‌പി‌എം

ന്യൂഡല്‍ഹി| WEBDUNIA|
PRO
വധശിക്ഷയ്ക്കെതിരേ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ധാരണ. ഏതു സാഹചര്യത്തിലായാലും വധശിക്ഷയെ അനുകൂലിക്കാന്‍ കഴിയില്ലെന്ന്‌ സിപിഎം വിലയിരുത്തി. ഗൗരവമേറിയ കുറ്റങ്ങകൃത്യങ്ങളില്‍ ഇടപെടുന്നയാള്‍ക്ക്‌ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ വിധിക്കുന്നതു പരിഗണിക്കണമെന്നും കേന്ദ്രകമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ധനമന്ത്രി അമിത്‌ മിത്രയ്ക്കു നേരേ ഡല്‍ഹിയില്‍ പ്രതിഷേധം അക്രമാസക്തമാകുന്നത്‌ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിലയിരുത്തലുണ്ടായി.

കേന്ദ്രകമ്മിറ്റിയുടെ ആദ്യ ദിനം രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ച നീണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പോളിറ്റ് ബ്യൂറോ ഞായറാഴ്ചത്തേക്ക് മാറ്റിയത്. കേന്ദ്രകമ്മിറ്റിയ്ക്കിടെ വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നാണ് വിഎസിനെതിരായ നടപടി കാര്യം ഉള്‍പ്പെടെയുള്ളവ പരിശോധിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :