ക്രിക്കറ്റ് ആരാധകനെ അമ്പയര്‍ തല്ലിക്കൊന്നു

ധാക്ക| WEBDUNIA|
ക്രിക്കറ്റ് ആരാധകനെ അമ്പയര്‍ ബാറ്റുകൊണ്ട് തല്ലിക്കൊന്നു. ബംഗ്ലാദേശിലെ വടക്കന്‍ ജില്ലയിലാണ് സംഭവം. നസ്രുള്‍ ഇസ്ലാം എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തേ തുടര്‍ന്നാണ് സംഭവം.

മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നസ്രുള്‍ പിച്ചിലേക്ക് ഓടിവരികയായിരുന്നു. അമ്പയര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് നസ്രുള്‍ ആരോപിച്ചു. അമ്പയര്‍ ഒരു ബാറ്റ്സ്‌മാനെ നോട്ട് ഔട്ട് വിധിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തര്‍ക്കം രൂ‍ക്ഷമായപ്പോള്‍ ഒരു കളിക്കാരന്റെ ബാറ്റ് പിടിച്ചുവാങ്ങി അമ്പയര്‍ നസ്രുളിന്റെ തലയ്ക്ക് തല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം നടന്നപ്പോള്‍ കാര്യമായ പരുക്ക് ഉണ്ടായതായി തോന്നിയില്ലെങ്കിലും പിന്നീട് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് നസ്രുളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് അമ്പയര്‍ ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :