പുരുക്ഷവിരുദ്ധ സിനിമകള്‍ക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം| WEBDUNIA|
PRO
PRO
22 ഫീമെയില്‍ കോട്ടയം പോലുള്ള സിനിമകള്‍ പുരുക്ഷവിരുദ്ധ സിനിമകളാണെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്. ന്യൂ ജനറേഷന്‍ സിനിമകളെന്ന വിഭാഗത്തിലറിയപ്പെടുന്ന ഇത്തരം സിനിമകള്‍ പുരുഷന്മാര്‍ക്കെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എന്‍ വൈ സി കുറ്റപ്പെടുത്തി.

22 ഫീമെയില്‍ കോട്ടയം, ബ്രേക്കിങ്‌ ന്യൂസ്‌ ലൈവ്‌ തുടങ്ങിയ സിനിമകള്‍ മൃഗീയതൃഷ്ണയുളള പുരുഷന്മാരെ ലിംഗച്ഛേദം ചെയ്യണമെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ഇത്‌ പെണ്‍കുട്ടികളെ വഴിതെറ്റിക്കും. ബ്രേക്കിങ്‌ ന്യസിന്റെ സംവിധായകന്‍, തിരക്കഥാകൃത്ത്‌, നിര്‍മാതാവ്‌ എന്നിവര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ്‌ റഹ്മാന്‍, കള്‍ച്ചറല്‍ വിഭാഗം കണ്‍വീനര്‍ രമേശ്‌ മകയിരം എന്നിവര്‍ കോട്ടയത്തു അറിയിച്ചു.

പുരുഷ വിരുദ്ധ അക്രമവാസനകള്‍ പ്രമേയമാക്കിയ സിനിമകള്‍ തിയറ്ററില്‍ എത്തിക്കില്ലെന്നും ഇവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :