പുനഃസംഘടന: ഗ്രൂപ്പുകള്‍ക്കെതിരെ സുധീരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗ്രൂപ്പ് തിരിച്ചുള്ള കെ പി സി സി പുനഃസംഘടനയ്ക്കെതിരെ വി എം സുധീരന്‍ രംഗത്ത്. പുനഃസംഘടനയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്ന്‌ സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസിലെ ഓരോ ഗ്രൂപ്പിന്റെ നേതാക്കള്‍ ആണ്. പുനഃസംഘടന സംബന്ധിച്ച്‌ ഇവര്‍ നടത്തുന്ന ചര്‍ച്ച എത്രമാത്രം നീതിപൂര്‍വമാകുമെന്ന്‌ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നീതിപൂര്‍വവും നിഷ്പക്ഷവുമായ സംഘടനാ സംവിധാനമുണ്ടാക്കാനുള്ള ശ്രമാമാണ് വേണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായ സാഹചര്യത്തില്‍ പുനഃസംഘടനയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല. പുനഃസംഘടനയില്‍ ഗ്രൂപ്പ്‌ തിരിച്ചുളള വിഭജനം ഉണ്ടാകരുത്‌. ഓരോ ജില്ലകളും ഗ്രൂപ്പ്‌ വച്ചു പങ്കിടുന്നതു ശരിയല്ല. പ്രസിഡന്റിന്റെ കാര്യക്ഷമതയാണു നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ പട്ടിക കൂട്ടായ ചര്‍ച്ചയ്ക്കു വിധേയമാക്കണം. ഇതിനായി ഒരു സമിതി രൂപികരിക്കണമെന്നും സുധീരന്‍ പറഞ്ഞു. രമേഷ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുധീരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :