പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന്‌ പാമ്പുകടിയേറ്റു‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷിന്‌ പാമ്പുകടിയേറ്റു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരത്ത്‌ പാമ്പിനെ പിടികൂടുന്നതിനിടയായിരുന്നു സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്.

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേത്തുടര്‍ന്നാണ് ബാലരാമപുരം വെടിവച്ചാന്‍കോവിലില്‍ റോഡരികില്‍ കണ്ട മൂര്‍ഖനെ പിടികൂടാന്‍ സുരേഷെത്തിയത്. മൂര്‍ഖനെ സുരക്ഷിതമായി പിടികൂടിയെങ്കിലും തിരക്കുകൂട്ടിയവരെ മാറ്റുന്നതിനിടയില്‍ സുരേഷിന് കടിയേല്‍ക്കുകയായിരുന്നു.

പാമ്പുപിടുത്തത്തിനിടെ നേരത്തെ നിരവധി തവണ സുരേഷിന്‌ കടിയേറ്റിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :