പുതുവൈപ്പിൽ വീണ്ടും സംഘർഷം; പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക്​പരിക്ക്, നാളെ ഹർത്താൽ

പുതുവൈപ്പ് സമരക്കാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Petronet LNG, Puthuvype Protest, IOC Go Back​, കൊച്ചി, പുതുവൈപ്പ്, ഹര്‍ത്താല്‍, ലാത്തിച്ചാർജ്
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 18 ജൂണ്‍ 2017 (14:30 IST)
എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍. കോണ്‍ഗ്രസും സമരസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയും നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതേസമയം 124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടും എന്നുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചത്. പൊലീസ് ലാത്തി വീശിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയാണ്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതർ തീരുമാനത്തിൽ നിന്നു പിന്മാറണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :