പുതിയ ബാറുകള്‍ വേണ്ട; വി എം സുധീരന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 19 ഫെബ്രുവരി 2014 (12:10 IST)
PRO
സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കാരിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതിനുശേഷമുള്ള ആദ്യയോഗമാണ് ഇന്നത്തേത്.

ഘടകകക്ഷികള്‍ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും സുധീരന്‍ കെപിസിസി യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണയോഗത്തിലാണ് തീരുമാനം.

രാവിലെ 10 ന് കെപിസിസി നേതൃയോഗം ചേര്‍ന്നത്. ഇന്ന് ഉച്ചക്ക് ശേഷം നിര്‍വ്വാഹകസമിതി ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :