കാമറൂണ്‍ വൈറ്റിന്റെ ബാറ്റിങ് മികവില്‍ ആദ്യ ട്വന്റി20യില്‍ ഓസ്ട്രേലിയയ്ക്കു 13 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നാലു വിക്കറ്റിന് 213 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ടിന്റെ മറുപടി ഒന്‍പതിന് 200ല്‍ അവസാനിച്ചു. രണ്ടു വര്‍ഷത്തിനുശേഷം ടീമിലേക്കു തിരിച്ചെത്തിയ കാമറൂണ്‍ വൈറ്റിന്റെ മിന്നല്‍ ബാറ്റിങ്ങാണ് ഓസീസിനെ മുന്നോട്ടു നയിച്ചത്. 43 പന്തുകളില്‍ 75 റണ്‍സടിച്ച വൈറ്റാണു കളിയിലെ കേമനും.
ആറു ഫോറും നാലു സിക്സും ആ ബാറ്റില്‍നിന്നു പിറന്നു. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി നാലു വിക്കേറ്റ്ടുത്ത നതാന്‍ കോള്‍ട്ടര്‍നെയിലും തിളങ്ങി.
രവി ബൊപ്പാര അവസാന ഓവറില്‍ 24 റണ്‍സ് അടിച്ചതോടെ ഇംഗ്ലണ്ടിനു തോല്‍വിഭാരം കുറഞ്ഞെന്ന് ആശ്വസിക്കാമെന്നു മാത്രം.