നേരത്തേ ഹോം നഴ്സായിരുന്ന പെണ്‍കുട്ടിക്ക് ജോലി വാങ്ങി നല്‍കിയതിലൂടെ ഉണ്ടായ പരിചയത്തെ തുടര്‍ന്ന് ഇരുവരും പ്രണയത്തില്‍ ആയിരുന്നു. അന്ന് വിവാഹ വാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ പീഢിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലിപ്പിച്ച ഇയാള്‍ താന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍നിന്നും പിന്‍മാറിയിരുന്നു.
പിന്നീട് പെണ്‍കുട്ടിയെ ചെങ്ങന്നൂരിലേക്ക് കെട്ടിച്ചയയ്ക്കുകയും അവിടെയെത്തിയും ഇയാള്‍ ഭീഷണി തുടരുകയുമായിരുന്നു. പഴയകാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതിയുമായി പോകാന്‍ പെണ്‍കുട്ടി തീരുമാനമെടുത്തത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. ദീപുലാലിനെ നാളെ കോടതിയില്‍ ഹാജരാക്കും.